അനധികൃതമായി പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പു പറഞ്ഞ് ക്വാണ്ടസ് കമ്പനി, നഷ്ടപരിഹാരം ചര്‍ച്ചയില്‍

അനധികൃതമായി പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പു പറഞ്ഞ് ക്വാണ്ടസ് കമ്പനി, നഷ്ടപരിഹാരം ചര്‍ച്ചയില്‍
അനധികൃതമായി പിരിച്ചുവിട്ട 1200 മുന്‍ ജീവനക്കാരോട് മാപ്പു പറഞ്ഞ് ക്വാണ്ടസ് വിമാന കമ്പനി. പിരിച്ചുവിട്ട മൂന്ന് ജീവനക്കാര്‍ക്ക് ഒരുലക്ഷത്തി എഴുപതിനായിരം ഡോളര്‍ നല്‍കാനുള്ള കോടതി വിധിക്ക് പിന്നാലെയാണ് വിമാന കമ്പനിയുടെ ഈ നടപടി.

ഈ ജീവനക്കാര്‍ക്ക് ഉണ്ടായ സാമ്പത്തികമായ നഷ്ടമെന്ന പരിഗണന നല്‍കിയാണ് നഷ്ടപരിഹാരം വിധിച്ചത്. ഇതിന് പുറമേ അവര്‍ക്കുള്ള സാമ്പത്തിക നഷ്ടം കൂടി പരിഗണിച്ചാവും പൂര്‍ണ്ണ നഷ്ടപരിഹാരം. അതിനായി ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയനും ക്വാണ്ടസും ചര്‍ച്ച നടത്തും.

1700 ഓളം ഗ്രൗണ്ട് ജീവനക്കാരെ പിരിച്ചുവിട്ടതിലും മാപ്പുപറയുന്നതായും നഷ്ടപരിഹാരം നല്‍കുന്ന കാര്യങ്ങള്‍ പരിഗണിക്കുമെന്നും ക്വാണ്ടസ് ചീഫ് എക്‌സിക്യൂട്ടിവ് അറിയിച്ചു.

Other News in this category



4malayalees Recommends