ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ മുഖാമുഖം, കൂട്ടിയിടി; ഒരാള്‍ മരിച്ചു, 15 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡ്രൈവര്‍ക്ക് തലയ്ക്ക് പരുക്കേറ്റു; ഒരു യാത്രക്കാരന് ഹൃദയാഘാതം

ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ മുഖാമുഖം, കൂട്ടിയിടി; ഒരാള്‍ മരിച്ചു, 15 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡ്രൈവര്‍ക്ക് തലയ്ക്ക് പരുക്കേറ്റു; ഒരു യാത്രക്കാരന് ഹൃദയാഘാതം
സിംഗിള്‍ ട്രാക്ക് ലെയിനില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പരുക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെയില്‍സിലെ ലാന്‍ബ്രിന്‍മേയറില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവറുടെ തലയ്ക്ക് പരുക്കേറ്റു, മറ്റൊരു യാത്രക്കാരന് ഹൃദയാഘാതം നേരിട്ടതായാണ് റിപ്പോര്‍ട്ട്.

ഷ്രൂസ്ബറിയില്‍ നിന്നും അബെറിസ്റ്റ്വിത്തിലേക്ക് സര്‍വ്വീസ് നടത്തിയ ട്രെയിനും, മാഷിന്‍ലെത്തില്‍ നിന്നുള്ള മറ്റൊരു ട്രെയിനും തമ്മിലാണ് രാത്രി 7.30-ഓടെ ഇടിച്ചുകയറിയത്. അപകടത്തെ തുടര്‍ന്ന് ഒരു ഡ്രൈവര്‍ അബോധാവസ്ഥയിലായി. പോവിസിലെ ലാന്‍ബ്രിന്‍മേയറില്‍ അപകടം നടന്നതായി വിവരം ലഭിച്ച് ആംബുലന്‍സുകളും, ഹെലികോപ്ടറും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഒരാള്‍ അപകടത്തില്‍ മരിച്ചതായി ഡൈഫെഡ്-പോവിസ് പോലീസ് സ്ഥിരീകരിക്കുന്നത്. മരിച്ച ആളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പോവിസില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കുന്നു', പോലീസ് സേന വ്യക്തമാക്കി.

15 പേരെയാണ് പരുക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്കുകള്‍ ജീവന്‍ അപകടത്തിലാക്കുന്നതോ, മറ്റേതെങ്കിലും വിധത്തില്‍ ജീവിതം മാറ്റിമറിക്കുന്നതോ അല്ലെന്നും പോലീസ് പറഞ്ഞു. രണ്ട് ട്രെയിനുകളില്‍ നിന്നും മറ്റ് യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അബെറിസ്റ്റ്‌വിത്തിനും, ഷ്രൂസ്ബറിക്കും ഇടയിലുള്ള എല്ലാ സര്‍വ്വീസുകളും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.




Other News in this category



4malayalees Recommends