വാഹനം നിര്‍ത്താതിരുന്ന 24-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്കെതിരായ കൊലക്കുറ്റം തള്ളി; വിധിയില്‍ നിശബ്ദമാകില്ലെന്ന് പ്രഖ്യാപിച്ച് ക്രിസ് കാബയുടെ കുടുംബം; പ്രതിഷേധവുമായി ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍

വാഹനം നിര്‍ത്താതിരുന്ന 24-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്കെതിരായ കൊലക്കുറ്റം തള്ളി; വിധിയില്‍ നിശബ്ദമാകില്ലെന്ന് പ്രഖ്യാപിച്ച് ക്രിസ് കാബയുടെ കുടുംബം; പ്രതിഷേധവുമായി ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍
സൗത്ത് ലണ്ടനില്‍ വെച്ച് സായുധ ഓഫീസര്‍മാര്‍ വളഞ്ഞപ്പോള്‍ വാഹനം ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച 24-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് എതിരായ കൊലക്കുറ്റം റദ്ദാക്കി കോടതി. ക്രിസ് കാബ ഓടിച്ചിരുന്ന ഓഡി ക്യൂ8ന് നേര്‍ക്കാണ് വിന്‍ഡ്‌സ്‌ക്രീനിലൂടെ 40-കാരന്‍ മാര്‍ട്ടിന്‍ ബ്ലേക്ക് ഒരു ബുള്ളറ്റ് തൊടുത്തത്.

ഈ സംഭവത്തില്‍ ഓഫീസര്‍ക്ക് എതിരായ കൊലക്കുറ്റമാണ് കോടതി തള്ളിയത്. എന്നാല്‍ വിധി അനീതിയുടെ വേദന സമ്മാനിക്കുന്നതാണെന്ന് ക്രിസ് കാബയുടെ കുടുംബം പ്രതികരിച്ചു. കേവലം മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ജൂറി ബ്ലേക്കിനെ കുറ്റവിമുക്തനാക്കിയത്. വിധിയില്‍ ബ്ലേക്ക് വികാരപരമായി മാറിയപ്പോള്‍ കാബയുടെ കുടുംബം നിശബ്ദമായി സാക്ഷികളായി.

'ഒരു കുടുംബവും ഇത്തരമൊരു ദുഃഖം അനുഭവിക്കരുത്. ക്രിസിനെ ഞങ്ങളില്‍ നിന്നും തട്ടിയെടുത്തു, ഇപ്പോള്‍ ഈ തീരുമാനം അവനെ പോലെ മറ്റ് നിരവധി പേരുടെ ജീവന് സിസ്റ്റത്തിന് ഒരു പ്രശ്‌നമല്ലെന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ മകന് ഇതിലേറെ അര്‍ഹതയുണ്ട്', ക്യാംപെയിന്‍ ഗ്രൂപ്പ് ഇന്‍ക്വസ്റ്റ് പ്രസ്താവിച്ചു.

പോലീസ് അതിക്രമങ്ങള്‍ നേരിട്ട എല്ലാവരുടെയും തോല്‍വിയാണ് വിധിയെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ ഇതില്‍ തങ്ങള്‍ നിശബ്ദരാകില്ലെന്നും, നീതിക്കും, മാറ്റത്തിനുമായി പോരാട്ടം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം സഹഓഫീസര്‍മാര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റുമെന്ന് തോന്നിയ നിമിഷത്തിലാണ് ബ്ലേക്ക് നിറയൊഴിച്ചതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ മാര്‍ക്ക് റൗളി പറഞ്ഞു.

Other News in this category



4malayalees Recommends