നിങ്ങള്‍ എന്റെ രാജാവല്ല എന്ന് അലറി വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്ററുടെ പ്രതിഷേധം ; ഓസ്‌ട്രേലിയയിലെത്തിയ ചാള്‍സ് രാജാവിന് നേരെ പ്രതിഷേധിച്ച തോര്‍പ്പ് ഇന്‍സ്റ്റയില്‍ രാജാവിന്റെ തല വെട്ടിയ പോസ്റ്ററും പ്രചരിപ്പിച്ച് വിവാദത്തില്‍

നിങ്ങള്‍ എന്റെ രാജാവല്ല എന്ന് അലറി വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്ററുടെ പ്രതിഷേധം ; ഓസ്‌ട്രേലിയയിലെത്തിയ ചാള്‍സ് രാജാവിന് നേരെ പ്രതിഷേധിച്ച തോര്‍പ്പ് ഇന്‍സ്റ്റയില്‍ രാജാവിന്റെ തല വെട്ടിയ പോസ്റ്ററും പ്രചരിപ്പിച്ച് വിവാദത്തില്‍
കാന്‍സര്‍ രോഗ ചികിത്സ തുടരുന്നതിനിടയിലും തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുകയായിരുന്നു ചാള്‍സ് രാജാവ്. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ ഓസ്‌ട്രേലിയയിലെ സെനറ്ററായ ലിഡിയ തോര്‍പ്പിന്റെ പ്രതിഷേധം ചര്‍ച്ചയാകുകയാണ്.

നിങ്ങള്‍ എന്റെ രാജാവല്ല എന്ന ആഹ്വാനത്തോടെയാണ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോപ്പ് പ്രതിഷേധിച്ചത്. കാന്‍ബറയില്‍ ചാള്‍സ് രാജാവ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത പ്രസംഗത്തിനിടെയാണ് പ്രതിഷേധം. ചാള്‍സിനെതിരെ വംശഹത്യ ആരോപണവും അവര്‍ ഉന്നയിച്ചു. എന്നാല്‍ സംഭവത്തില്‍ ഒരു പരാമര്‍ശവും നടത്താതെ രാജ ദമ്പതികള്‍ ചടങ്ങ് അവസാനിപ്പിച്ച് പുറത്തു കാണാന്‍ നിന്ന ജനങ്ങളെ കാണുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ രാഷ്ട്രതലവന്‍ ബ്രിട്ടനിലെ രാജാവാണ്.

നിങ്ങള്‍ ഞങ്ങളുടെ ജനതയെ വംശഹത്യ നടത്തി.,ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ,, ഞങ്ങളുടെ അസ്ഥികള്‍, തലയോട്ടികള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഞങ്ങളുടെ ആളുകള്‍, നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു, ഞങ്ങള്‍ക്ക് ഒരു ഉടമ്പടി വേണം എന്നാണ് പ്രതിഷേധത്തിനിടെ ലിഡിയ ഉന്നയിച്ചത്.

ഏതായാലും ബക്കിങ്ഹാം കൊട്ടാരം ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

പാര്‍ലമെന്റ് സംഭവത്തിന് ശേഷം സാമ്രാജ്യത്വ വിരുദ്ധ പ്രതിദ്ധീകരണമായ ദി സണ്‍ഡേ പേപ്പറിന്റെ സഹ എഡിറ്ററായ മാറ്റ് ചുന്‍ സൃഷ്ടിച്ച ചാള്‍സിന്റെ തല വെട്ടിമാറ്റിയ ഒരു കാര്‍ട്ടൂണ്‍ ലിഡിയ തോര്‍പ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തു. ഇതും വിവാദമായിരിക്കുകയാണ്. നേരത്തെയും ബ്രിട്ടീഷ് രാജ കുടുംബത്തെ തോര്‍പ്പ് വിമര്‍ശിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends