പോപ്പ് ഗായകന്‍ ലിയാം പെയ്ന്‍ മരിക്കുന്ന സമയത്ത് മാരക മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ; പിങ്ക് കൊക്കെയ്ന്‍ ഉപയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തം

പോപ്പ് ഗായകന്‍ ലിയാം പെയ്ന്‍ മരിക്കുന്ന സമയത്ത് മാരക മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ; പിങ്ക് കൊക്കെയ്ന്‍ ഉപയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തം
പോപ്പ് ഗായകന്‍ ലിയാം പെയ്ന്‍ മരിക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. പിങ്ക് കൊക്കെയ്ന്‍ എന്ന മാരക ലഹരി പെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീനയിലെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്നു വീണാണ് ലിയാം പെയ്ന്‍ മരിച്ചത്.

Liam Payne had 'pink cocaine' in system when he died: report

മരിക്കുന്ന സമയത്ത് പിങ്ക് കൊക്കെയ്ന്‍ എന്ന് അറിയപ്പെടുന്ന കെറ്റാമിന്‍, എംഡിഎംഎ, മെത്താംഫെറ്റാമൈന്‍ എന്നിവ ചേരുന്ന മയക്കുമരുന്നുകളുടെ കൊക്ക്‌ടെയിലാണ് പെയ്ന്‍ ഉപയോഗിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ലഹരി ഉപയോഗിക്കാനായി ഉപയോഗിക്കുന്ന അലൂമിനിയം വസ്തുവും പെയ്‌നിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പെയ്‌നിന് ലഹരി നല്‍കിയെന്് സംശയിക്കുന്ന ഹോട്ടല്‍ ജീവനക്കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ ഒരു ഹോട്ടലിന് പുറത്ത് ബാല്‍ക്കണിയില്‍ നിന്ന് വീണ നിലയിലാണ് ലിയാം പെയ്‌നിനെ കണ്ടെത്തിയത്. ലോകം മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ വിയോഗം ഏവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Other News in this category



4malayalees Recommends