സിഡ്‌നിയില്‍ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധം നടത്തിയ ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റ് അറസ്റ്റില്‍

സിഡ്‌നിയില്‍ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധം നടത്തിയ ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റ് അറസ്റ്റില്‍
സിഡ്‌നിയില്‍ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധം നടത്തിയ ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റിലായി. ചാള്‍സ് രാജാവും കാമില രാജ്ഞിയും ഓപ്പറ ഹൗസിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം.

ആദ്മിവര്‍ഗ്ഗ ആക്ടിവിസ്റ്റ് വെയ്ന്‍ വാര്‍ട്ടനാണ് അറസ്റ്റിലായത്.രാജ്യ ഭരണത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച വെയ്ന്‍ വാര്‍ട്ടനോട് അവിടെ നിന്ന് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ബ്രിട്ടീഷ് പതാകകളേന്തിയും രാജഭരണ ചിഹ്നങ്ങള്‍ ഉള്‍പ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നിരവധി പേര്‍ ചാള്‍സ് രാജാവിനെ കാണാനെത്തിയിരുന്നു.

ചാള്‍സ് രാജാവിനെതിരെ ഇന്നലെ പാര്‍ലമെന്റില്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.

നിലവിലുള്ള ഭരണ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച സെനറ്റര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends