സൗത്ത് ഓസ്‌ട്രേലിയന്‍ പൊലീസ് കമ്മീഷണറുടെ മകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്റെ ജയില്‍ശിക്ഷ ഒഴിവാക്കി

സൗത്ത് ഓസ്‌ട്രേലിയന്‍ പൊലീസ് കമ്മീഷണറുടെ മകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്റെ ജയില്‍ശിക്ഷ ഒഴിവാക്കി
സൗത്ത് ഓസ്‌ട്രേലിയന്‍ പൊലീസ് കമ്മീഷണറുടെ മകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്റെ ജയില്‍ശിക്ഷ ഒഴിവാക്കി.ദിരെന്‍ സിങ് രന്‍ദാവ എന്ന 19 കാരനെയാണ് കോടതി 13 മാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചതെങ്കിലും അത് മരവിപ്പിച്ചത്.

പത്തുവര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും നല്ല നടപ്പിന് ഉത്തരവിടുകയും ചെയ്തു.

കാര്‍ ഓടിക്കുമ്പോള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. അപകടത്തിന്റെ ആഘാതത്തിലായ യുവാവ് പിന്നീട് പൊലീസിനോട് നേരിട്ട് അപകടത്തെ കുറിച്ച് പറഞ്ഞതും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends