പത്രികാ സമര്‍പ്പണത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധി; നാമനിര്‍ദ്ദേശ പത്രികയില്‍ ഔദ്യോഗികമായി ഒപ്പുവച്ചു

പത്രികാ സമര്‍പ്പണത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധി; നാമനിര്‍ദ്ദേശ പത്രികയില്‍ ഔദ്യോഗികമായി ഒപ്പുവച്ചു
നാമനിര്‍ദ്ദേശ പത്രികയില്‍ ഔദ്യോഗികമായി ഒപ്പുവച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്ക ഗാന്ധി. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവച്ചത്. ഉടന്‍ തന്നെ റോഡ്ഷോ ആരംഭിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

അതേസമയം വമ്പന്‍ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമര്‍പ്പണം. പ്രിയങ്കയ്‌ക്കൊപ്പം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കണ്ണൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തി.

Other News in this category



4malayalees Recommends