നിലവിലെ സ്‌കൂളുകള്‍ തന്നെ പൂട്ടേണ്ട അവസ്ഥ വരും ; 44 പുതിയ സ്റ്റേറ്റ് സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ ; തുക സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും

നിലവിലെ സ്‌കൂളുകള്‍ തന്നെ പൂട്ടേണ്ട അവസ്ഥ വരും ; 44 പുതിയ സ്റ്റേറ്റ് സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ ; തുക സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും
ഇംഗ്ലണ്ടില്‍ പുതിയ സ്റ്റേറ്റ് സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 44 സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. ഇതില്‍ മൂന്ന് സിക്‌സ്ത് ഫോം കോളജുകളും ഉള്‍പ്പെടും. സ്‌കൂള്‍ തുറക്കും മുമ്പായി ഓരോ സ്‌കൂളിന്റെയും സാധ്യതകളും സാമ്പത്തിക ബാധ്യതകളും വീണ്ടും അവലോകനം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Fury as Labour is set to ditch up to 44 new free schools announced by the  Tories - including three being set up by Eton | Daily Mail Online

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുന്നതിലൂടെ മിച്ചം വെയ്ക്കുന്ന ഫണ്ട് നിലവിലുള്ള സ്‌കൂളുകളുടേയും കോളജുകളുടേയും മോശമായ ദുരവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണ്‍ പറഞ്ഞു.

ഓരോ സ്ഥലത്തിന്റെയും ആവശ്യകത പരിഗണിച്ച് പുതിയ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജനന നിരക്ക് കുറയുന്നത് മൂലം അടുത്ത ദശകത്തില്‍ ഇംഗ്ലിണ്ടിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 12 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പല പ്രൈമറി സ്‌കൂളുകളും കുട്ടികളുടെ എണ്ണം കുറയുന്നതിനാല്‍ സമീപ ഭാവിയില്‍ പൂട്ടാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.

Other News in this category



4malayalees Recommends