മൂന്നാഴ്ച മുന്‍പ് കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് അവസാനമായി കണ്ട സ്ഥലത്തുനിന്നും അടുത്തുള്ള ഡെര്‍വെന്റ് നദിയില്‍ നിന്ന്

മൂന്നാഴ്ച മുന്‍പ് കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെത്തി ;  മൃതദേഹം കണ്ടെത്തിയത് അവസാനമായി കണ്ട സ്ഥലത്തുനിന്നും അടുത്തുള്ള ഡെര്‍വെന്റ് നദിയില്‍ നിന്ന്
മൂന്നാഴ്ച മുന്‍പ് കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെത്തി. അവസാനമായി കണ്ട സ്ഥലത്തുനിന്നും ഏറെ അകലെയല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്.

നോര്‍ത്ത് യോര്‍ക്ക്ഷയറിലെ മാള്‍ട്ടനിലുള്ള തന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് പുറത്തിറങ്ങിയതില്‍ പിന്നെയാണ് 34 കാരിയായ വിക്ടോറിയ ടെയ്‌ലറെ കാണാതാവുന്നത്. ഡെര്‍വെന്റ് നദിയിലാണ് മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്.

വിക്ടോറിയ ടെയ്‌ലറുടെതായ ചില സാധനങ്ങള്‍ കണ്ടെത്തിയതിന് വളരെ അടുത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. ടെയ്‌ലറുടെ കുടുംബത്തെ ഈ വിവരം അറിയിച്ചിട്ടുണ്ട്. വിക്ടോറിയയുടെ തിരോധാനത്തില്‍ വേദനയില്‍ കഴിയുന്ന കുടുംബത്തിന് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

നദിയുടെ കരയിലുള്ള ഒരു പ്ലേ പാര്‍ക്കിന് നേരെ വിക്ടോറിയ നടക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതായിരുന്നു അവരെ അവസാനമായി കണ്ട സന്ദര്‍ഭം. അതേ ദിവസം രാവിലെ ഒരു ബി പി ഗാരേജില്‍ നിന്നും അവര്‍ നിരവധി സാധനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 10 ന് ആയിരുന്നു ഇവരെ കാണാതായതായി പരാതി വന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends