മെറ്റ് പോലീസുകാരന്റെ തലയ്ക്ക് 10,000 പൗണ്ട് വിലയിട്ട് ഗുണ്ടാസംഘം; ക്രിസ് കാബയെ വെടിവെച്ച് കൊന്ന കേസല്‍ കോടതി കുറ്റവിമുക്തനാക്കിയ പോലീസുകാരന്‍ ഭീഷണിയെ തുടര്‍ന്ന് ഒളിവില്‍

മെറ്റ് പോലീസുകാരന്റെ തലയ്ക്ക് 10,000 പൗണ്ട് വിലയിട്ട് ഗുണ്ടാസംഘം; ക്രിസ് കാബയെ വെടിവെച്ച് കൊന്ന കേസല്‍ കോടതി കുറ്റവിമുക്തനാക്കിയ പോലീസുകാരന്‍ ഭീഷണിയെ തുടര്‍ന്ന് ഒളിവില്‍
ക്രിസ് കാബയെ വെടിവെച്ച് കൊന്ന മെറ്റ് പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് 10,000 പൗണ്ട് വിലയിട്ട് ഗുണ്ടാ സംഘങ്ങള്‍. കോടതി കുറ്റവിമുക്തനാക്കിയ 40-കാരന്‍ സര്‍ജന്റ് മാര്‍ട്ടിന്‍ ബ്ലേക്ക് ഭീഷണിയെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ഒളിവിലാണ്.

ബ്ലേക്കിനെതിരെ ചുമത്തിയ കൊലക്കുറ്റം കോടതി തള്ളിയെങ്കിലും അച്ചടക്ക ലംഘനത്തിന് ഇദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ തുടരുകയാണ്. സ്വന്തം ജോലി ചെയ്തതിനാണ് ഈ വിധം നടപടി നേരിടുന്നതെന്ന് സഹജീവനക്കാര്‍ രോഷം രേഖപ്പെടുത്തി.

ക്രിസ് കാബയെന്ന 24-കാരന്‍ യഥാര്‍ത്ഥത്തില്‍ കുപ്രശസ്ത ഗുണ്ടയാണെന്ന് വിധി വന്നതിന് ശേഷമാണ് സ്ഥിരീകരിക്കുന്നത്. 2022 സെപ്റ്റംബറില്‍ മരണത്തിലേക്ക് നയിക്കുന്നതിന് ആറ് ദിവസം മുന്‍പ് നടന്ന രണ്ട് വെടിവെപ്പുകള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്.

സൗത്ത് ലണ്ടനില്‍ പോലീസ് കാബ സഞ്ചരിച്ച ഓഡി കാര്‍ തടഞ്ഞപ്പോള്‍ ഇത് ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ബ്ലേക്ക് വെടിയുതിര്‍ത്തത്. എന്നാല്‍ ഒറ്റ ബുള്ളറ്റില്‍ ഇയാള്‍ കൊല്ലപ്പെട്ടു.

സഹജീവനക്കാരെ രക്ഷിക്കാനാണ് വെടിവെച്ചതെന്ന് ബ്ലേക്ക് വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ച നീണ്ട വിചാരണയില്‍ ബ്ലേക്ക് സായുധ സംരക്ഷണത്തിലായിരുന്നു. ഇതിന് ശേഷം കുടുംബത്തോടൊപ്പം രഹസ്യ വിലാസത്തിലേക്ക് ബ്ലേക്കിനെ മാറ്റിയിരിക്കുകയാണ്.


Other News in this category



4malayalees Recommends