ഈ വര്‍ഷം ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ കാത്തിരുന്നത് ഒരു മില്യണിലേറെ രോഗികള്‍ 12 മണിക്കൂറിലേറെയെന്ന് റിപ്പോര്‍ട്ട് ; അടിയന്തര സേവനത്തിന് പോലും നീണ്ട കാത്തിരിപ്പ് ; ആരോഗ്യ മേഖലയുടെ അവസ്ഥ അതീവ ദയനീയം

ഈ വര്‍ഷം ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ കാത്തിരുന്നത് ഒരു മില്യണിലേറെ രോഗികള്‍ 12 മണിക്കൂറിലേറെയെന്ന് റിപ്പോര്‍ട്ട് ; അടിയന്തര സേവനത്തിന് പോലും നീണ്ട കാത്തിരിപ്പ് ; ആരോഗ്യ മേഖലയുടെ അവസ്ഥ അതീവ ദയനീയം
ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗങ്ങള്‍ അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ പരാജയപ്പെടുന്നത് എത്ര ദയനീയ അവസ്ഥയാണ്. ഒരു മില്യണിലേറെ രോഗികള്‍ 12 മണിക്കൂറിലധികം കാത്തിരിക്കുന്ന അവസ്ഥയാണ്. വിന്റര്‍ സീസണ്‍ വരുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയിലെ ജീവനക്കാരും കടുത്ത സമ്മര്‍ദ്ദത്തിലാണ്. പലരും രോഗികളെ വേണ്ടരീതിയില്‍ പരിഗണിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്.

One in 10 A&E patients in England face 'dangerous' 12-hour waits | NHS |  The Guardian

1.09 മില്യണ്‍ പേരാണ് മണിക്കൂറുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാത്തിരുന്ന ശേഷം പ്രവേശിക്കുന്നതും ആശുപത്രിയില്‍ നിന്ന് മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ അധികം കേസുകളാണ് ആശുപത്രിയിലെത്തുന്നത്.

വേണ്ടത്ര ജീവനക്കാരില്ലാത്തതും വലിയ തിരിച്ചടിയാണ്. പത്തിലൊന്ന് രോഗികള്‍ക്കും നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. എന്‍എച്ച്എസ് ട്രസ്റ്റുകളിലെ സ്ഥിതി പലതും മോശമാണ്. ലങ്കാഷയര്‍ ബ്ലാക്ക് പൂള്‍ ടീച്ചിങ് ഹോസ്പിറ്റല്‍സിലും ചെഷയര്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ട്രസ്റ്റിലേയും എ ആന്‍ഡ് ഇ കളില്‍ 12 മണിക്കൂറിലേറെ രോഗികള്‍ കാത്തിരിക്കേണ്ടിവരാറുണ്ട്.

റെഡ്ഡിങ് ഉള്‍പ്പെടുന്ന റോയല്‍ ബെര്‍ക്ഷയറിലാണ് വലിയ വര്‍ദ്ധനവുള്ളത്. അഞ്ചിരട്ടി വര്‍ദ്ധനവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതായാലും അധിക ജോലി ഭാരം മൂലം ഡോക്ടര്‍മാരും നഴ്‌സുമാരും നിരാശയിലാണ്. പലരും സമ്മര്‍ദ്ദം മൂലം ജോലി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് എന്‍എച്ച്എസിലെ കാത്തിരിപ്പ് അവസാനിപ്പിക്കല്‍.

Other News in this category



4malayalees Recommends