ഖത്തറില്‍ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുന്നു

ഖത്തറില്‍ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുന്നു
ഖത്തറില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ആദ്യ പാദത്തില്‍ വലിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രധാന അയല്‍പക്കങ്ങളില്‍ ഈ വര്‍ധനവ് പ്രകടമാണെന്ന് ഓണ്‍ലൈന്‍ റിയല്‍റ്റി ഗവേഷണ പ്ലാറ്റ്‌ഫോമായ ഹപോണ്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹപോണ്ടോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വെസ്റ്റ് ബേ ഏരിയയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു കിടപ്പുമുറിയുടെ ശരാശരി വാടക പ്രതിമാസം 7 ശതമാനം ഉയര്‍ന്ന് 9,760 റിയാലും ലുസൈല്‍ മറീന ഡിസ്ട്രിക്റ്റില്‍ 4.5 ശതമാനം ഉയര്‍ന്ന് 7,980 റിയാലുമായി മാറി. രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വിഭാഗത്തിലും വെസ്റ്റ് ബേയിലും മറീനയിലും ത്രൈമാസ അടിസ്ഥാനത്തില്‍ വാടക നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍, പേള്‍ ഖത്തറിലെ വാടക ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രതിമാസം 8,490 റിയാലും രണ്ട് ബെഡ്‌റൂം റെസിഡന്‍സികള്‍ക്ക് പ്രതിമാസം 11,500 റിയാലുമാണ് സ്ഥിരമായി തുടരുന്നതെന്ന് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends