മെര്‍ച്ചന്റ് ഫീസ് എന്ന പേരില്‍ ജനങ്ങളുടെ കൈയ്യില്‍ നിന്ന് 144 മില്യണ്‍ ഡോളര്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ നിയമ വിരുദ്ധമായി ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

മെര്‍ച്ചന്റ് ഫീസ് എന്ന പേരില്‍ ജനങ്ങളുടെ കൈയ്യില്‍ നിന്ന് 144 മില്യണ്‍ ഡോളര്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ നിയമ വിരുദ്ധമായി ഈടാക്കിയെന്ന് റിപ്പോര്‍ട്ട്
മെര്‍ച്ചന്റ് ഫീസ് എന്ന പേരില്‍ ജനങ്ങളുടെ കൈയ്യില്‍ നിന്ന് 144 മില്യണ്‍ ഡോളര്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ നിയമ വിരുദ്ധമായി ഈടാക്കിയെന്ന് വെളിപ്പെടുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2016 മുതലുള്ള ഇടപാടുകളിലാണ് നിയമ വിരുദ്ധമായി പണം ഈടാക്കിയത്.

പാര്‍ക്കിങ് പിഴ, രജിസ്‌ട്രേഷന്‍ പുതുക്കല്‍ മറ്റ് സര്‍ക്കാര്‍ ഇടപാടുകള്‍ തുടങ്ങി 92 ലക്ഷം ഇടപാടുകളിലാണ് സര്‍ക്കാര്‍ അമിത നിരക്ക് ഈടാക്കിയിരിക്കുന്നത്.

എന്നാല്‍ ചെറിയ ഒരുതുക മാത്രമേ ജനങ്ങള്‍ക്ക് നഷ്ടമായി കാണൂ എന്നും സര്‍ക്കാര്‍ പറയുന്നു. വര്‍ഷങ്ങളായി 30 ഡോളറായിരിക്കും ശരാശരി ഒരാള്‍ക്ക് ആകെ ഉണ്ടായിരിക്കുന്ന നഷ്ടം.

Other News in this category

4malayalees Recommends