ലണ്ടന്‍ ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനം ; ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന 140000 പേര്‍ക്ക് ഗുണം ചെയ്യും

ലണ്ടന്‍ ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനം ; ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന 140000 പേര്‍ക്ക് ഗുണം ചെയ്യും

ലണ്ടന്‍ ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനം. ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന 140000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനായി പ്രവര്‍ത്തിക്കുന്ന ലിവിങ് വേജ് ഫൗണ്ടേഷന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കുന്ന സ്‌പെഷ്യല്‍ ലണ്ടന്‍ വേജ്, നഗരത്തിലെ പ്രധാനപ്പെട്ട 3500 സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത്.

നഗരത്തിലെ വര്‍ധിച്ച ജീവിത ചെലവ് കണക്കിലെടുത്താണ് ഇവിടെ മിനിമം വേതനത്തില്‍ ദേശീയ നിരക്കില്‍ നിന്നും വര്‍ധന വരുത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറായത്.

രാജ്യത്താകെ മിനിമം വേതനം മണിക്കൂറിന് 11.44 പൗണ്ടാണഅ. ഈ സാഹചര്യത്തിലാണ് നിലവിലുണ്ടായിരുന്ന ലണ്ടന്‍ വേജസില്‍ 13.15 പൗണ്ട് ) 70 പെന്‍സിന്റെ വര്‍ദ്ധന വരുത്തി 13.85 പൗണ്ടാക്കാന്‍ ഫൗണ്ടേഷന്‍ നിര്‍ദ്ദേശം വച്ചത്. ഇതു സ്ഥാപനങ്ങള്‍ അംഗീകരിക്കുകയായിരുന്നു.ഇതനുസരിച്ച് രാജ്യത്ത് മറ്റ് സ്ഥലങ്ങളില്‍ മുഴുവന്‍ സമയം ജോലി ചെയ്യുന്ന ഒരാളേക്കാള്‍ പ്രതിവര്‍ഷം 4700 പൗണ്ട് ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അധികമായി ലഭിക്കും.


Other News in this category



4malayalees Recommends