1700 ഓളം തടവുകാരെ ആദ്യം മോചിപ്പിച്ചു, ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ നിന്ന് 1100 തടവുകാരെ കൂടി മോചിപ്പിക്കുന്നു ; വിമര്‍ശനം രൂക്ഷം

1700 ഓളം തടവുകാരെ ആദ്യം മോചിപ്പിച്ചു, ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ നിന്ന് 1100 തടവുകാരെ കൂടി മോചിപ്പിക്കുന്നു ; വിമര്‍ശനം രൂക്ഷം
ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നു. ബ്രിട്ടനില്‍ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ നിന്ന് 1100 തടവുകാരെ കൂടി മോചിപ്പിക്കുന്നു. സെപ്തംബര്‍ 10ന് 1700 തടവുകാരെ സമാനമായ രീതിയില്‍ മോചിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ കൂടുതല്‍ തടവുകാരെ സ്വതന്ത്രരാക്കുന്നത്. ശിക്ഷാ കാലാവധിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്കും അഞ്ചു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവര്‍ക്കുമാണ് ഈ പദ്ധതി ഗുണം ചെയ്യുക.

സ്ത്രീ പീഡനം, ഭവന ഭേദനം, കൊലപാതകം തുടങ്ങിയ ക്രൂര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരിഗണന ലഭിക്കില്ല. ജയിലുകളില്‍ സ്ഥലമില്ലാത്തതിനാല്‍ നിലവില്‍ പല കുറ്റവാളികള്‍ക്കും വീട്ടുതടങ്കല്‍ പോലെയുള്ള ശിക്ഷ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇതു ഒഴിവാക്കാനാണ് ശിക്ഷയുടെ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്ക് മോചനം നല്‍കുന്നത്. സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന വിമര്‍ശനം ശക്തമാണ്.

ജയിലിലെ സ്ഥലമില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ കീടുതല്‍ ജയിലുകള്‍ പണിയുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രതിവര്‍ഷം 4500 എന്ന കണക്കിലാണ് രാജ്യത്ത് തടവുകാരുടെ എണ്ണം വര്‍ധിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവില്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ താമസിപ്പിക്കാന്‍ ചെറിയ കുറ്റകൃത്യം ചെയ്തു ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഘട്ടം ഘട്ടമായി 5500 പേരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


Other News in this category



4malayalees Recommends