ഡോര്‍സെറ്റിലെ കെയര്‍ഹോമില്‍ മൂന്നു പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി ; കാര്‍ബണ്‍ മോണോക്‌സൈഡ് ലീക്കായത് മരണ കാരണമെന്ന് റിപ്പോര്‍ട്ട് ; 60 കാരി പൊലീസ് കസ്റ്റഡിയില്‍

ഡോര്‍സെറ്റിലെ കെയര്‍ഹോമില്‍ മൂന്നു പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി ; കാര്‍ബണ്‍ മോണോക്‌സൈഡ് ലീക്കായത് മരണ കാരണമെന്ന് റിപ്പോര്‍ട്ട് ; 60 കാരി പൊലീസ് കസ്റ്റഡിയില്‍
ഡോര്‍സെറ്റിലെ സ്വാനേജിലുള്ള കെയര്‍ ഹോമില്‍ മൂന്ന് അന്തേവാസികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 60 കാരിയായ ഒരു വനിതയെ, നരഹത്യ കുറ്റത്തിന് അറസ്റ്റ് ചെയ്തു.

ഡോര്‍സെറ്റിലെ ഗെയ്ന്‍സ്ബറോ കെയര്‍ ഹോമിലാണ് മൂന്ന് പേര്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏഴുപേര്‍ ചികിത്സയിലാണ്. രാവിലെ ഏഴേകാലിനോടടുത്താണ് സംഭവം .കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയാകാം കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക അനുമാനം.നാല് പേരെ പൂള്‍ ഹോസ്പിറ്റലിലും മറ്റ് മൂന്ന് പേരെ ഡോര്‍സെറ്റ് കൗണ്ടി ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുപതോളം ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും സംഭവം നടന്ന കെയര്‍ ഹോമില്‍ സഹായത്തിനായി എത്തി. ജീവനക്കാര്‍ കെയര്‍ ഹോമിന് പുറത്ത് പരസ്പരം കെട്ടിപ്പിടിച്ചു കരയുകയായിരുന്നു, 40ല്‍ അധികം അവശരായ അന്തേവാസികളേയും ജീവനക്കാരെയും ഉടനടി ഒഴിപ്പിക്കുകയും തൊട്ടടുത്തുള്ള ഓള്‍ സെയിന്റ്സ് പള്ളിയിലേക്ക് മാറ്റുകയും ചെയ്തു.

Woman, 60, arrested on suspicion of manslaughter over Dorset care home  deaths | Dorset | The Guardian

സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഒരു വനിതയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള പിഴവുണ്ടായോ എന്നു വ്യക്തമായിട്ടില്ല. അറസ്റ്റിലായെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരൂവെന്നും അറസ്റ്റിലായവരുടെ വിവരങ്ങളും മറ്റും പിന്നീട് വ്യക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends