ഡോര്‍സെറ്റ് കെയര്‍ ഹോമില്‍ മൂന്ന് അന്തേവാസികളുടെ മരണത്തിന് ഇടയാക്കിയത് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം; നരഹത്യക്ക് അറസ്റ്റിലായത് 60 വയസ്സുള്ള സ്ത്രീ; അന്തേവാസികളെ ഒഴിപ്പിച്ചു

ഡോര്‍സെറ്റ് കെയര്‍ ഹോമില്‍ മൂന്ന് അന്തേവാസികളുടെ മരണത്തിന് ഇടയാക്കിയത് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം; നരഹത്യക്ക് അറസ്റ്റിലായത് 60 വയസ്സുള്ള സ്ത്രീ; അന്തേവാസികളെ ഒഴിപ്പിച്ചു
ഡോര്‍സെറ്റിലെ കെയര്‍ ഹോമില്‍ മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ 60 വയസ്സുള്ള ഒരു സ്ത്രീ അറസ്റ്റിലായി. നരഹത്യ നടത്തിയെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്.

സ്വാനേജിലുള്ള ഗെയിന്‍സ്ബറോ കെയര്‍ ഹോമില്‍ നടന്ന മരണങ്ങളെ ദുരൂഹമായാണ് പോലീസ് ഇപ്പോഴും കണക്കാക്കുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് വിഷമായി മാറിയതാണ് മരണകാരണമെന്ന നിലയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഏഴ് അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രിയോടെയാണ് ഡോര്‍സെറ്റ് പോലീസ് നരഹത്യ നടത്തിയെന്ന സംശയത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഗുരുതര വീഴ്ചകള്‍ സംഭവിക്കാന്‍ ഇടയാക്കിയ നടപടികളോ, ഒഴിവാക്കലുകളോ ഉണ്ടായെന്ന സംശയത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മേജര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഡിസിഐ നീല്‍ തേര്‍ഡ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലാണ് ഡസന്‍ കണക്കിന് അന്തേവാസികളെ അടുത്തുള്ള ചര്‍ച്ചിലേക്ക് മാറ്റി. ചിലരെ വീല്‍ചെയറിലും, സ്‌ട്രെച്ചറിലുമാണ് ഇവിടേക്ക് എത്തിച്ചത്. ഉള്‍വെല്‍ റോഡിലെ 48 ബെഡ് കെയര്‍ ഹോമിലാണ് മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബുധനാഴ്ച രാവിലെ പോലീസിന് വിവരം ലഭിക്കുന്നത്.

Other News in this category



4malayalees Recommends