സത്യപ്രതിജ്ഞ വാചകം മനപൂര്‍വ്വം തെറ്റിച്ചുപറഞ്ഞെന്ന പ്രസ്താവന വിവാദമായതോടെ മാറ്റി സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ്

സത്യപ്രതിജ്ഞ വാചകം മനപൂര്‍വ്വം തെറ്റിച്ചുപറഞ്ഞെന്ന പ്രസ്താവന വിവാദമായതോടെ മാറ്റി സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ്
പാര്‍ലമെന്റില്‍ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധമുയര്‍ത്തിയ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പിന്റെ സത്യപ്രതിജ്ഞ വിവാദത്തില്‍. സത്യപ്രതിജ്ഞ വാചകം മനപൂര്‍വ്വം തെറ്റിച്ചുപറഞ്ഞെന്ന പ്രസ്താവനയോട് ലിഡിയ തോര്‍പ്പ് ഒടുവില്‍ മലക്കംമറിഞ്ഞു.

ബ്രിട്ടീഷ് രാജ്ഞിയുടെ അവകാശികളോട് വിധേയത്വം പുലര്‍ത്തുമെന്നായിരുന്നു ലിഡിയ തോര്‍പ്പിന് ലഭിച്ച സത്യപ്രതിജ്ഞാ വാചകം. എന്നാല്‍ അവകാശി എന്ന ' heir; ന് പകരം ഹെയര്‍ (hair) എന്നാണ് താന്‍ വായിച്ചതെന്ന് ലിഡിയ തോര്‍പ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ഇത് ഭരണഘടന ലംഘനണോയെന്ന സംശയത്തില്‍ പരിശോധന തുടങ്ങിയതോടെയാണ് സെനറ്റര്‍ നിലപാട് മാറ്റിയത്. കൈവശം കിട്ടിയ വാക്കുകള്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്നും സെനറ്റര്‍ പറഞ്ഞു. സെനറ്റര്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അവര്‍ തള്ളി കളഞ്ഞു.

Other News in this category



4malayalees Recommends