എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ മേഖലയ്ക്ക് അനുഗ്രഹം; ബാക്ക്‌ലോഗ് പരിഹരിക്കാന്‍ ഹെല്‍ത്ത് സര്‍വ്വീസ് സമ്മാനിച്ചത് 3.5 ബില്ല്യണ്‍ പൗണ്ട്; വെയ്റ്റിംഗ് 7.77 മില്ല്യണില്‍

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ മേഖലയ്ക്ക് അനുഗ്രഹം; ബാക്ക്‌ലോഗ് പരിഹരിക്കാന്‍ ഹെല്‍ത്ത് സര്‍വ്വീസ് സമ്മാനിച്ചത് 3.5 ബില്ല്യണ്‍ പൗണ്ട്; വെയ്റ്റിംഗ് 7.77 മില്ല്യണില്‍
കഴിഞ്ഞ വര്‍ഷം യുകെ സ്വകാര്യ ഹെല്‍ത്ത്വെയര്‍ വിപണിയുടെ മൂല്യം റെക്കോര്‍ഡ് നിരക്കായ 12.4 ബില്ല്യണ്‍ പൗണ്ടിലേക്ക് ഉയര്‍ന്നു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന് നീളം കൂടിയതോടെയാണ് സ്വകാര്യ മേഖലയുടെ ആവശ്യം വര്‍ദ്ധിച്ചത്. കെയര്‍ ബാക്ക്‌ലോഗ് കുറയ്ക്കാനായി ഹെല്‍ത്ത് സര്‍വ്വീസ് ഏകദേശം 3.5 ബില്ല്യണ്‍ പൗണ്ട് കൈമാറുകയും ചെയ്തു.

പ്രൈവറ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സും വര്‍ദ്ധിച്ചതോടെ സ്വതന്ത്ര ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ നിന്നും ഉയര്‍ന്ന വരുമാനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലേക്കാണ് എത്തിയത്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ ചെയ്ത ജോലിയുടെ മൂല്യം 2022-നെ അപേക്ഷിച്ച് 1 ബില്ല്യണ്‍ കൂടുതലാണെന്ന് ഹെല്‍ത്ത് ഡാറ്റ പ്രൊവൈഡര്‍ ലെയിംഗ് ബുയിസണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

സെപ്റ്റംബറില്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.66 മില്ല്യണ്‍ തൊട്ടതോടെ കൂടുതല്‍ രോഗികള്‍ സ്വകാര്യ മേഖലയുടെ സഹായം തേടുകയാണ്. സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്ത് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.

ബാക്ക്‌ലോഗ് പരിഹരിക്കാന്‍ എന്‍എച്ച്എസ് സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായിട്ടുണ്ട. കഴിഞ്ഞ വര്‍ഷം മാത്രം സ്വകാര്യ ആശുപത്രികള്‍ക്ക് 2.1 ബില്ല്യണ്‍ പൗണ്ട് ചെലവഴിച്ചു.


Other News in this category



4malayalees Recommends