മധ്യേഷ്യന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ; വിവിധ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വെയ്‌സ്

മധ്യേഷ്യന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ; വിവിധ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വെയ്‌സ്
മധ്യേഷ്യന്‍ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാന്‍, ലബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചും ക്രമീകരിച്ചും ഖത്തര്‍ എയര്‍വെയ്‌സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇറാഖ്, ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.

അതേസമയം ജോര്‍ദാനിലെ അമ്മാനിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചിട്ടില്ലെങ്കിലും പകല്‍ സമയങ്ങളില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends