ജീവനക്കാര്‍ക്ക് ആയിരം ഡോളര്‍ വീതം പ്രഖ്യാപിച്ച് ക്വാണ്ടസ്

ജീവനക്കാര്‍ക്ക് ആയിരം ഡോളര്‍ വീതം പ്രഖ്യാപിച്ച് ക്വാണ്ടസ്
ജീവനക്കാര്‍ക്ക് ആയിരം ഡോളര്‍വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് ക്വാണ്ടസ്. ജീവനക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് കമ്പനിയുടെ നടപടി. നോണ്‍ എക്‌സിക്യൂട്ടിവ് ജീവനക്കാര്‍ക്കാണ് പണം നല്‍കുമന്ന് പ്രഖ്യാപനം. ഇരുപത്തേഴായിരം ജീവനക്കാര്‍ക്കാണ് പണം ലഭിക്കുക

ജീവനക്കാരോടുള്ള നന്ദി സൂചകമായിട്ടാണ് പണം നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.

അതേസമയം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് മെയ്ന്റനന്‍സ് എഞ്ചിനീയര്‍മാര്‍ നടത്തുന്ന സമരം തുടരുകയാണ്. മുന്‍കാല പ്രാബല്യത്തോടെ 15 ശതമാനം വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ വര്‍ഷം മൂന്നു ശതമാനം വര്‍ദ്ധനവാണ് ക്വാണ്ടസ് ഉറപ്പു നല്‍കുന്നത്.

എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.


Other News in this category



4malayalees Recommends