അന്നയുടെ പുതിയ ചിത്രങ്ങള്‍ക്കും വിമര്‍ശനം

അന്നയുടെ പുതിയ ചിത്രങ്ങള്‍ക്കും വിമര്‍ശനം
അന്നയുടെ ചിത്രങ്ങള്‍ക്ക് ഇപ്പോഴും വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. ഉദ്ഘാടനങ്ങള്‍ക്കെത്തുമ്പോഴും മറ്റുമായി അന്ന ധരിക്കുന്ന വസ്ത്രങ്ങളാണ് നടിയ്ക്ക് വിമര്‍ശനം നേടി കൊടുക്കുന്നത്. ഗ്ലാമറസ് ആയിട്ടുള്ള നടിയുടെ ഗെറ്റപ്പ് ബോഡി ഷെയിമിങ്ങിനും വഴിയൊരുക്കി.

എന്തൊക്കെയാണെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച് കൊണ്ട് നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഫോട്ടോ പങ്കുവെക്കുകയാണ് അന്ന ചെയ്യാറുള്ളത്. വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ ചില ഫോട്ടോസുമായി നടി എത്തിയിരുന്നു. കോഫി ബ്രൗണ്‍ നിറമുള്ള വെല്‍വെറ്റ് ഡ്രസ്സാണ് നടി ധരിച്ചത്. ഹെയറില്‍ വലിയൊരു ആക്സസറി വെച്ച് സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്ക് ക്രിയേറ്റ് ചെയ്യാനും അന്നയ്ക്ക് സാധിച്ചു. എന്നാല്‍ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ഫോട്ടോയ്ക്കും നടിക്കും ലഭിച്ചിരിക്കുന്നത്.

'ആനയെ എഴുനെള്ളിപ്പിന് വെച്ചത് പോലെയുണ്ടെന്നാണ്' ഒരാള്‍ അന്നയുടെ ഫോട്ടോ കണ്ടതിന് ശേഷം പറഞ്ഞത്. ഇങ്ങനെ പിടിച്ച് നില്‍ക്കാന്‍ പാവം ഒരുപാട് കഷ്ടപെടുന്നുണ്ട്. ചിലയിടങ്ങളില്‍ ഒരുപാട് വലിപ്പങ്ങള്‍ വരുത്തുന്നതിന് വേണ്ടി കെട്ടി വെച്ചിരിക്കുന്നു, നാണമുണ്ടോ ഇങ്ങനെ വേഷം കെട്ടാന്‍, മാന്യമായ വേഷം ധരിച്ചിരുന്നെങ്കില്‍ നല്ലൊരു നടിയായിരുന്നു... എന്നിങ്ങനെ അന്നയെ ബോഡി ഷെയിമിങ് ചെയ്തും അധിഷേപിച്ചുമാണ് ഏറെയും കമന്റുകള്‍. അതേസമയം മാത്രമല്ല ഒരു നല്ല കോസ്റ്റ്യൂം ഡിസൈനറെ കൂടി നടി പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ചിലര്‍ കുറിച്ചിട്ടുള്ളത്.

Other News in this category



4malayalees Recommends