മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ ദിവ്യ കീഴടങ്ങില്ലെന്ന് സൂചന

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ ദിവ്യ കീഴടങ്ങില്ലെന്ന് സൂചന
കണ്ണൂര്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുംവരെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങില്ല. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങള്‍ രംഗത്തെത്തി.

പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ അഭ്യാഹം തള്ളി നേതൃത്വം രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. അതേസമയം ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.

Other News in this category



4malayalees Recommends