എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 2 ശതമാനം പോയിന്റ് വരെ ഉയര്‍ത്താന്‍ റീവ്‌സ്; പബ്ലിക് സര്‍വ്വീസിനായി 20 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തും; നികുതി നല്‍കിത്തുടങ്ങുന്ന പരിധി താഴ്ത്താനും നീക്കം

എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 2 ശതമാനം പോയിന്റ് വരെ ഉയര്‍ത്താന്‍ റീവ്‌സ്; പബ്ലിക് സര്‍വ്വീസിനായി 20 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തും; നികുതി നല്‍കിത്തുടങ്ങുന്ന പരിധി താഴ്ത്താനും നീക്കം
എംപ്ലോയറുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനുകള്‍ 2 ശതമാനം പോയിന്റ് വരെ വര്‍ദ്ധിപ്പിപ്പിച്ച് എന്‍എച്ച്എസ് ഉള്‍പ്പെടെ പൊതുസേവനങ്ങള്‍ക്ക് ബില്ല്യണ്‍ കണക്കിന് ഫണ്ട് കണ്ടെത്താന്‍ റേച്ചല്‍ റീവ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 30ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെ ഈ വഴിയിലൂടെ 20 ബില്ല്യണ്‍ പൗണ്ടോളം കണ്ടെത്താനുള്ള തീരുമാനം ട്രഷറി കൈക്കൊണ്ടതായാണ് വിവരം. ഇതിന് പുറമെ നികുതി അടച്ച് തുടങ്ങുന്ന കാലയളവ് താഴ്ത്താനും ചാന്‍സലര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ യുകെയിലെ എംപ്ലോയര്‍ ആഴ്ചയില്‍ 175 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടുന്ന ജീവനക്കാരുടെ 13.8 ശതമാനമാണ് നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കിത്തുടങ്ങുന്നത്. അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ ഏറ്റവും വലിയ പണമൊഴുക്ക് സൃഷ്ടിക്കുന്നത് ഈ മാറ്റമായിരിക്കും.

'എന്‍എച്ച്എസിന് കൂടുതല്‍ പണം നല്‍കേണ്ടതുണ്ടെന്ന് ഏകദേശ ധാരണയുണ്ട്. ഇതിനായി ബിസിനസ്സുകളുടെ സഹായം തേടും', ഗവണ്‍മെന്റ് ശ്രോതസ്സ് ടൈംസിനോട് പറഞ്ഞു.

Other News in this category



4malayalees Recommends