കേരളത്തെ നടുക്കിയ പാലക്കാട് ദുരഭിമാനക്കൊല ; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

കേരളത്തെ നടുക്കിയ പാലക്കാട് ദുരഭിമാനക്കൊല ; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച
2020ല്‍ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയാന്‍ മാറ്റിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.

ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ (50), അമ്മാവന്‍ സുരേഷ് (48) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നോക്ക സമുദായത്തില്‍പ്പെട്ട അനീഷിനെ വിവാഹം കഴിച്ചതിന് ഹരിതയോടുള്ള ആഴമായ പകയാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം, കോടതി നീതി നല്‍കണം എന്ന് ഹരിത പറഞ്ഞു.

2020 ഡിസംബര്‍ 25 ന് വൈകുന്നേരം പ്രതികള്‍ അനീഷിനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ട അനീഷിന്റെയും ഹരിതയുടെയും വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമായിരുന്നു ദാരുണമായ സംഭവം. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ അനീഷിനെ പ്രതികള്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.



Other News in this category



4malayalees Recommends