ഇന്ന് ക്ലോക്കില്‍ സമയം മാറ്റാന്‍ മറക്കണ്ട ; ഒരു മണിക്കൂര്‍ അധികം ലഭിക്കും ; വിന്റര്‍ ടൈം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഇന്ന് ക്ലോക്കില്‍ സമയം മാറ്റാന്‍ മറക്കണ്ട ; ഒരു മണിക്കൂര്‍ അധികം ലഭിക്കും ; വിന്റര്‍ ടൈം ഇന്നു മുതല്‍ പ്രാബല്യത്തില്‍
ഇന്ന് ക്ലോക്കില്‍ സമയം മാറ്റാന്‍ മറക്കണ്ട. ബ്രിട്ടനിലെ വിന്റര്‍ ടൈം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

രാത്രിയുടെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ കൂടും. അതായത് ഇന്ന് ഒരു മണിക്കൂര്‍ അധികം ഉറങ്ങാമെന്ന് ചുരുക്കം.

വേനല്‍ക്കാലത്തും ശൈത്യകാലത്തുമുള്ള സമയം മാറ്റം വേനല്‍ക്കാലം പകല്‍ കൂടുതല്‍ വിനിയോഗിക്കാന്‍ സഹായകരമാണ്.

വേനല്‍ക്കാലങ്ങളില്‍ സമയം പരമാവധി ഉപയോഗിക്കാന്‍ സാധിക്കുന്ന സമയമാറ്റ നിര്‍ദ്ദേശം കൊണ്ടുവന്നത് ബ്രിട്ടനില്‍ ജനിച്ച ന്യൂസിലന്‍ഡുകാരനായ ജോര്‍ജ്ജ് വെര്‍നോണ്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം തള്ളി. പിന്നീട് 1907 ല്‍ ബിസിനസുകാരനായ വില്യം വില്ലെറ്റ് വീണ്ടും ആശയം മുന്നോട്ട് വച്ചു. 1916 ല്‍ ജര്‍മ്മനി സമയം മാറ്റം വരുത്തി. പിന്നീട് ബ്രിട്ടനും സമയമാറ്റം അംഗീകരിച്ചു.

നിലവില്‍ എഴുപതോളം രാജ്യങ്ങള്‍ ഇതു പിന്തുടരുകയാണ്. ഐസ്ലാന്‍ഡ്, തുര്‍ക്കി , ബെലാറൂസ്, റഷ്യ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് സമയ മാറ്റമില്ലാത്തത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതുപോലെ അര്‍മീനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലും സമയമാറ്റമില്ല.

അമേരിക്കയും കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സമയ മാറ്റ നയം പിന്തുടരുന്നുണ്ട്. ഇപ്പോഴും സമയ മാറ്റത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി രണ്ട് അഭിപ്രായമുയരുന്നുണ്ട്.

Other News in this category



4malayalees Recommends