സൗത്ത്‌പോര്‍ട്ട് കത്തികുത്തിന് പിന്നാലെ നടന്ന കലാപങ്ങള്‍ക്ക് കാരണം സോഷ്യല്‍മീഡിയയിലെ വ്യാജ വാര്‍ത്ത ; പ്രതി കുടിയേറ്റക്കാരനെന്ന വാര്‍ത്ത വലിയ അക്രമങ്ങളിലേക്ക് വഴിവച്ചു

സൗത്ത്‌പോര്‍ട്ട് കത്തികുത്തിന് പിന്നാലെ നടന്ന കലാപങ്ങള്‍ക്ക് കാരണം സോഷ്യല്‍മീഡിയയിലെ വ്യാജ വാര്‍ത്ത ; പ്രതി കുടിയേറ്റക്കാരനെന്ന വാര്‍ത്ത വലിയ അക്രമങ്ങളിലേക്ക് വഴിവച്ചു
ജൂലൈ 29നാണ് സൗത്ത് പോര്‍ട്ടിലെ കുട്ടികള്‍ക്കായുള്ള ഡാന്‍സ് സ്‌കൂളില്‍ കത്തിക്കുന്ന് നടന്നത്. പിന്നീട് ഇംഗ്ലണ്ടിലും വടക്കന്‍ അയര്‍ലന്‍ഡിലും കലാപങ്ങളുണ്ടായി. അക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

അക്രമി കുടിയേറ്റക്കാരനെന്ന് പറഞ്ഞാണ് അക്രമം തുടങ്ങിയത്. എഡ്ഡി മുറെയുടെ ലിങ്ക്ഡ് ഇന്‍ പോസ്റ്റാണ് വിവാദമായത്. സൗത്ത്‌പോര്‍ട്ട് ആക്രമണം നടത്തിയത് കുടിയേറ്റക്കാരനാണ് എന്ന് അവകാശപ്പെടുന്ന എഡ്ഡി മുറേയുടെ പോസ്റ്റ് തെറ്റായ വിവരമായതിനാല്‍ ലിങ്ക്ഡ് ഇന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്തു. പിന്നീട് സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചു.

ഈ പോസ്റ്റ് നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമില്‍ വലിയ രീതിയില്‍ പ്രചാരണം നടന്നു. വലതുപക്ഷ സ്വാധീനമുള്ളവര്‍ വലിയ രീതിയില്‍ ഇതു പ്രചരിച്ചു. പോള്‍ ഗോള്‍ഡിംഗ്, നിക്കോളാസ് ലിസാക്ക് തുടങ്ങിയവര്‍ പോസ്റ്റ് വ്യാജമല്ലെന്ന് അവകാശപ്പെട്ട് രംഗത്തുവന്നു. പൊതു ജന രോഷം വര്‍ദ്ധിച്ചതോടെ അതിര്‍ത്തികള്‍ അടച്ചു. പിന്നീട് നടന്ന കലാപത്തിന്റെ പ്രധാന കാരണം വ്യാജ വാര്‍ത്തയാണെന്ന് പൊലീസും വ്യക്തമാക്കി.

ഒടുവില്‍ ഓണ്‍ലൈനില്‍ വ്യാപകമായി തെറ്റായ വിവരം പ്രചരിക്കുന്നതിന് ശക്തമായ നടപടിയുമായി സര്‍ക്കാര്‍ രംഗത്തുവന്നു. എങ്കിലും വലിയൊരു പാഠമായിരിക്കുകയാണഅ സൗത്ത് പോര്‍ട്ട് സംഭവം സര്‍ക്കാരിന്‌

Other News in this category



4malayalees Recommends