തകരുന്ന ക്ലാസ്‌റൂമുകള്‍ ശരിയാക്കാനായി റീവ്‌സിന്റെ 1.4 ബില്ല്യണ്‍ പൗണ്ട്; ഇനി പൊളിഞ്ഞ് വീഴാറായ ക്ലാസ്മുറികളില്‍ കുട്ടികള്‍ പഠിക്കേണ്ടി വരില്ലെന്ന് ഗവണ്‍മെന്റ്; വര്‍ഷത്തില്‍ 50 സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കും

തകരുന്ന ക്ലാസ്‌റൂമുകള്‍ ശരിയാക്കാനായി റീവ്‌സിന്റെ 1.4 ബില്ല്യണ്‍ പൗണ്ട്; ഇനി പൊളിഞ്ഞ് വീഴാറായ ക്ലാസ്മുറികളില്‍ കുട്ടികള്‍ പഠിക്കേണ്ടി വരില്ലെന്ന് ഗവണ്‍മെന്റ്; വര്‍ഷത്തില്‍ 50 സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കും
ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 50 സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ലക്ഷ്യത്തില്‍ 1.4 ബില്ല്യണ്‍ പൗണ്ട് വാഗ്ദാനം റീവ്‌സിന്റെ ബജറ്റ്. ഇനി തകരുന്ന ക്ലാസ്മുറികളില്‍ പെട്ട് കുട്ടികള്‍ക്ക് പഠിക്കേണ്ടി വരില്ലെന്നാണ് ഗവണ്‍മെന്റിന്റെ വാഗ്ദാനം.

അടുത്ത ആഴ്ച ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഈ ചെലവഴിക്കല്‍ വാഗ്ദാനം നടത്തിയത്. സ്‌കൂള്‍ ബില്‍ഡിംഗ് പ്രോഗ്രാമുകള്‍ കാലതാമസം നേരിടുന്നതായി മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ഈ വാഗ്ദാനം.

സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ തുക വേണ്ടിവരുമെന്ന് ഹെഡ് ടീച്ചേഴ്‌സ് യൂണിയനുകളും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സൗജന്യ ചൈല്‍ഡ്‌കെയര്‍ അവര്‍ ദീര്‍ഘിപ്പിക്കാനും, പ്രൈമറി സ്‌കൂളുകളില്‍ ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ തുടങ്ങാനും, വിദ്യാഭ്യാസം സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് റീവ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുഖജനാവ് സംബന്ധിച്ച് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളാണ് വരാനിരിക്കുന്നതെന്ന് ലേബര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കലുമായി 40 ബില്ല്യണ്‍ പൗണ്ട് പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends