ബ്രിട്ടനില്‍ നോറോവാറസ് കേസുകള്‍ കുതിച്ചുയരുന്നു; വിന്റര്‍ സീസണില്‍ 'ട്രിപ്പിള്‍ മഹാമാരി' ആഞ്ഞടിക്കുമെന്ന് ആശങ്ക; സമ്മറിലെത്തിയ വൈറസ് അസാധാരണ വേഗത്തില്‍ പടരുന്നു

ബ്രിട്ടനില്‍ നോറോവാറസ് കേസുകള്‍ കുതിച്ചുയരുന്നു; വിന്റര്‍ സീസണില്‍ 'ട്രിപ്പിള്‍ മഹാമാരി' ആഞ്ഞടിക്കുമെന്ന് ആശങ്ക; സമ്മറിലെത്തിയ വൈറസ് അസാധാരണ വേഗത്തില്‍ പടരുന്നു
കഴിഞ്ഞ രണ്ടാഴ്ച കാലത്തിനിടെ നോറോവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നത് ബ്രിട്ടനിലെ വിന്റര്‍ സീസണ്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നു. ട്രിപ്പിള്‍ മഹാമാരിയിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

സമ്മര്‍ മാസങ്ങളില്‍ പടര്‍ന്നിരുന്ന വൈറസ് ഇപ്പോള്‍ പ്രതീക്ഷിച്ച നിലയും കടന്ന് പടരുന്നതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്ക് പ്രകാരം ഈ വൈറസ് ഇപ്പോള്‍ തന്നെ 39 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ കേസുകള്‍ വീണ്ടും ഉയരുമെന്നാണ് പ്രവചനം.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 13 വരെ നോറോവൈറസ് ബാധയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 382 ലാബ് റിപ്പോര്‍ട്ടുകള്‍ പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പത്തെ 274 കേസുകളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധന.

ഇതോടെ വൈറസ് ബാധിച്ച് രോഗാവസ്ഥയിലാകുന്നവരുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിന്ററില്‍ കോവിഡിന് പുറമെ ഫ്‌ളൂ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് എന്നിവ ചേര്‍ന്ന് ട്രിപ്പിള്‍ മഹാമാരിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുമെന്നാണ് ആരോഗ്യ മേധാവികളുടെ ആശങ്ക.

Other News in this category



4malayalees Recommends