പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ; കൗണ്‍സിലര്‍മാരുടെ നിയമത്തില്‍ മാറ്റങ്ങളുമായി ഉപ പ്രധാനമന്ത്രി

പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ; കൗണ്‍സിലര്‍മാരുടെ നിയമത്തില്‍ മാറ്റങ്ങളുമായി ഉപ പ്രധാനമന്ത്രി
ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നിയമ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ഡപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചെല റെയ്‌നര്‍. മാറ്റങ്ങള്‍ നടപ്പിലായാല്‍ ഇനി മുതല്‍ പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വര്‍ക്കം ഫ്രം ഹോം സൗകര്യമുണ്ടാകും. കൗണ്‍സിലര്‍മാര്‍ക്ക് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് കൗണ്‍സില്‍യോഗങ്ങളില്‍ പങ്കെടുക്കാനാകും.

നിലവില്‍ എല്ലാ പ്രാദേശിക കൗണ്‍സിലര്‍മാരും മിക്ക യോഗങ്ങളിലും നേരിട്ട് പങ്കെടുക്കണമെന്നാണ് നിയമം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമോ കുട്ടികളുടെ സംരക്ഷത്തിനോ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസകരമാണ് പുതിയ നിയമ മാറ്റം.

കൗണ്‍സിലര്‍മാര്‍ അവരുടെ വീട്ടുവിലാസങ്ങള്‍ പരസ്യമാക്കേണ്ടതില്ലെന്ന നിയമവും നടപ്പിലാക്കുമെന്ന് ഏഞ്ചെല റെയ്‌നര്‍ സ്ഥിരീകരിച്ചു.

Other News in this category



4malayalees Recommends