ഇന്ത്യക്കെതിരായ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സമ്മതിച്ച് കാനഡ. രണ്ടു മുതിര്‍ന്ന കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇതു സമ്മതിച്ച് രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് തന്നെ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ സെക്യൂരിറ്റി, ഇന്റലിജന്‍സ് ഉപദേശക നതാലെ ഡ്രോവിന്‍ കനേഡിയന്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ തനിക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവര്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുമായി സഹകരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് തരം തിരിക്കാത്ത വിവരങ്ങള്‍ നല്‍കി. കനേഡിയന്‍ പൗരന്മാര്‍ക്കെതിരെ ഇന്ത്യ ഏജന്റുമാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങളും നല്‍കിയെന്നും നതാലെ ഡ്രോവിന്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ വെളിപ്പെടുത്തിയെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 13ന് മുമ്പ് തന്നെ ഇത്തരം വിവരങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഒക്ടോബര്‍ 14ാം തിയതി ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡയും നടപടിയെടുത്തിരുന്നു. നിജ്ജാര്‍ വധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനും ഇടയാക്കിയിരുന്നു.