സൗത്ത്‌പോര്‍ട്ടില്‍ ഡാന്‍സ്‌ക്ലാസില്‍ ഞെട്ടിക്കുന്ന ക്രൂര സംഭവമാണ് ജൂണ്‍ 29ന് നടന്നത്. മൂന്നു പെണ്‍കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. ബെബി കിംഗ്, എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്, ആലിസ് ഡ സില്‍വ അഗ്വിയര്‍ എന്നിവരെയാണ് 18 കാരനായ ആക്‌സല്‍ റുഡകുബാന കൊലപ്പെടുത്തിയത്.
പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. കത്തി കൈവച്ചത് ഉള്‍പ്പെടെ കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടകരമായ ജൈവ വിഷ വസ്തു റിസിന്‍ ഇയാള്‍ ഉണ്ടാക്കിയിരുന്നുവെന്നും അല്‍ഖ്വയ്ദ പരിശീലന മാനുവല്‍ കൈവശം വച്ചിരുന്നുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തീവ്രവാദ സഹായമെന്ന വകുപ്പാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്.
പ്രതിയുടെ ലങ്കാഷെയറിലെ വീട്ടില്‍ റിസിനും തീവ്രവാദ പരിശീലന മാനുവലും കണ്ടെത്തിയതോടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം നടന്ന സ്ഥലത്ത് റിസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നുള്ള ഡോ രേണു ബിന്ദ്രയും ആക്രമണ സ്ഥലത്ത് റിസിന്‍ വിഷബാധയ്ക്ക് തെളിവുകളില്ലെന്ന് സ്ഥിരീകരിച്ചു. പൊലീസ് വിശദമായ അന്വേഷണത്തിലാണ്. തീവ്രവാദമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജനുവരിയിലാണ് വിചാരണ നടക്കുക. നീതി ഉറപ്പാക്കുമെന്നു ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കി.