ജോലി സ്ഥലത്തു അഭിപ്രായ വ്യത്യാസങ്ങള്‍ കാര്യമായി . ഒരു പകരം വീട്ടലില്‍ യുവതിയ്ക്ക് ജയിലില്‍ കഴിയേണ്ടിവരുന്നത് 25 വര്‍ഷമാണ്.
46 കാരി സ്റ്റേസി സ്മിത്തിന്റെ ജീവിതമാണ് മാറി മറിഞ്ഞത്. അധിക ജോലി ഭാരത്തിന്റെ പേരില്‍ നാളുകളായി മാനേജറുമായി തര്‍ക്കത്തിലായിരുന്നു യുവതി. ആംബുലന്‍സ് ജീവനക്കാരിയായ യുവതിയ്ക്ക് ഷിഫ്റ്റിന്റെ പേരില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. ഒടുവില്‍ കാലങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ യുവതി പ്രതികാരം ചെയ്യുകയായിരുന്നു. മാനേജറുടെ വീട്ടില്‍ കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസില്‍ യുവതി 25 വര്‍ഷം ജയിലില്‍ കിടക്കണം. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് പേഷ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് മേധാവി മിഷാലാ മോര്‍ട്ടന് നേരെയാണ് പുലര്‍ച്ചെ ആക്രമണം നടന്നത്.
ഷിഫ്റ്റ് കഴിഞ്ഞു മടങ്ങവേയാണ് മാനേജറുടെ വീട്ടില്‍ കയറി അതിക്രമം കാണിച്ചത്. ഉറങ്ങികിടക്കുകയായിരുന്ന മാനേജറുടെ തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. പ്രതിരോധ ശ്രമത്തിനിടെ കൈക്കുഴയ്ക്കും പൊട്ടലുണ്ടായി.
നിങ്ങളെ കൊല്ലുമെന്ന് അലറികൊണ്ടാണ് യുവതി ആക്രമിച്ചത്. എന്നാല്‍ മാനേജര്‍ പ്രതിരോധിച്ചതോടെ യുവതി രക്ഷപ്പെട്ടു. ഞാന്‍ അതു ചെയ്തു, അവരുടെ തല തല്ലിപ്പൊളിച്ചു എന്ന് ആക്രമണ ശേഷം യുവതി സുഹൃത്തിന് സന്ദേശവുമയച്ചു.
കുറ്റം നിഷേധിച്ചെങ്കിലും കോടതിയില്‍ കുറ്റം തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്.