ഖത്തര്‍ ഭരണഘടനാ ഭേദഗതി: ഹിതപരിശോധന നവംബര്‍ 5ന്

ഖത്തര്‍ ഭരണഘടനാ ഭേദഗതി: ഹിതപരിശോധന നവംബര്‍ 5ന്
ഖത്തര്‍ ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പൊതു റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ 18 വയസും അതില്‍ കൂടുതലും പ്രായമുള്ള എല്ലാ പൗരന്മാരെയും ക്ഷണിച്ചുകൊണ്ട് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. 2024. നവംബര്‍ അഞ്ച് ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴ് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഹിതപരിശോധന നടക്കുക. റഫറണ്ടം അവസാനിച്ച് 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കണമെന്നും അമീറിന്റെ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആഭ്യന്തര മന്ത്രി ചെയര്‍മാനും നീതിന്യായ മന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി, ആഭ്യന്തര സഹമന്ത്രി എന്നിവര്‍ അംഗങ്ങളുമായാണ് 'പൊതു റഫറണ്ടം കമ്മിറ്റി' രൂപീകരിക്കുക. ഷൂറ കൗണ്‍സിലിന്റെ സ്പീക്കര്‍ തെരഞ്ഞെടുക്കുന്ന ഒരു കൗണ്‍സില്‍ അംഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി, സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുത്ത ജഡ്ജി, ആഭ്യന്തര മന്ത്രാലയത്തിലെ തെരഞ്ഞെടുപ്പ് വകുപ്പ് ഡയറക്ടര്‍ എന്നിവരും അംഗങ്ങളായിരിക്കും.

ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്തുമെന്ന് ഖത്തര്‍ അമീര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends