ഓസ്‌ട്രേലിയയില്‍ നാണയപെരുപ്പം കുറഞ്ഞു. 2.8 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കുറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നാണയപ്പെരുപ്പ നിരക്കിലേക്കാണ് എത്തി നില്‍ക്കുന്നത്.
നാണയപ്പെരുപ്പം 2 ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയിലെത്തിക്കുകയായിരുന്നു റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.
നാണയപ്പെരുപ്പത്തിലെ കുറവ് ഭവന പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്താഴ്ച റിസര്‍വ് ബാങ്ക് യോഗം ചേരുന്നുണ്ട്. നാണയപ്പെരുപ്പം കുറഞ്ഞത് സര്‍ക്കാര്‍ നടപടികളുടെ വിജയമാണെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു.