റോബോഡെബ്റ്റ് പദ്ധതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം ; അന്വേഷണം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കുന്നു

റോബോഡെബ്റ്റ് പദ്ധതിയില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം ; അന്വേഷണം വേണ്ടെന്ന തീരുമാനം പുനപരിശോധിക്കുന്നു
റോബോഡെബ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന തീരുമാനം ഓസ്‌ട്രേലിയന്‍ അഴിമതി വിരുദ്ധ ഏജന്‍സി പുനപരിശോധിക്കുന്നു. ഇതിനായി ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയില്‍ പരാമര്‍ശം വന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം വേണമോ എന്ന് ഈ ഉദ്യോഗസ്ഥന്‍ തീരുമാനിക്കും.

നേരത്തെ ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണ്ടെന്ന് മോണിറ്ററി ബോര്‍ഡ് തീരുമാനിച്ചിരുന്നു.

റോബോഡെബ്റ്റ് കമ്മീഷന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ഓസ്‌ട്രേലിയന്‍ അഴിമതി വിരുദ്ധ ഏജന്‍സിയ്ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് മോണിറ്ററി ബോര്‍ഡിന്റെ വിലയിരുത്തല്‍.

Other News in this category



4malayalees Recommends