മെല്‍ബണില്‍ ഇന്നലെ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.
അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. മരിച്ച കുട്ടിയ്ക്ക് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായിരുന്നു. അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതില്‍ ഒരു കുട്ടി മരിച്ചു. സ്‌കൂള്‍ ഇന്നു തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
കുട്ടികളേയും അധ്യാപകരേയും ആശ്വസിപ്പിക്കുന്നതിനും കൗണ്‍സിലിങ്ങിനുമായി അടുത്തുള്ള സ്‌കൂളുകൡ നിന്നുമുള്ള 25 ഓളം അധ്യാപകര്‍ ഇന്ന് സ്‌കൂളിലെത്തിയിരുന്നു.