വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
വാടകക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിക്ടോറിയയില്‍ ഭവന വാടക നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

അനാവശ്യമായി വീട് ഒഴിപ്പിക്കല്‍, ബോണ്ട് തുക അകാരണമായി തടഞ്ഞുവയ്ക്കല്‍ എന്നിവ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവരും. ഫോട്ടോകള്‍ നല്‍കാതെയും അറ്റകുറ്റപ്പണികള്‍ക്കുള്ള രസീത് നല്‍കാതെയും കാരണമില്ലാതെ ബോണ്ടുകള്‍ തടഞ്ഞുവയ്ക്കണ പതിവ് നിലവിലുണ്ടെന്ന് ഉപഭോക്തൃ മന്ത്രി പറഞ്ഞു.

അറ്റകുറ്റപണികള്‍ക്കായി ബോണ്ട് തുക പിടച്ചുവയ്ക്കുന്ന സാഹചര്യത്തില്‍ അത് നടത്തിയതിന്റെ റെസീപ്റ്റ് കാണാന്‍ വാടകക്കാര്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends