'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കി, മൃതദേഹ പരിശോധനയ്ക്കിടെ കാലനക്കി ; ആലപ്പുഴയില്‍ ആറ് ദിവസത്തിന് ശേഷം 47 കാരന് മരണം !!

'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കി, മൃതദേഹ പരിശോധനയ്ക്കിടെ കാലനക്കി ; ആലപ്പുഴയില്‍ ആറ് ദിവസത്തിന് ശേഷം 47 കാരന് മരണം !!
ആലപ്പുഴയില്‍ 'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയ ആള്‍ ആറ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് വീണ്ടും മരിച്ചു. സ്റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്. ഈ മാസം 23 നാണ് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്.

ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന ബന്ധുവിന്റെ മൊഴിയില്‍ പൊലീസ് സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിച്ച് അസ്വാഭാവിക മരണത്തില്‍ എഫ് ഐ ആര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ എഫ് ഐ ആര്‍ ഇട്ടതിന് ശേഷം കൂടുതല്‍ പരിശോധനക്കായി സ്ഥലം ഡി വൈ എസ് പി മധു ബാബു സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ട്വിസ്റ്റാകുന്നത്.

ഇരുട്ടുമുറിയില്‍ മൃതദേഹ പരിശോധന നടത്തുന്നതിനിടെ മരിച്ചുവെന്ന് കരുതിയ ആള്‍ കാലനക്കി. അതീവ ഗുരുതര സാഹചര്യത്തിലുണ്ടായിരുന്ന ഇയാളെ പിന്നീട് തുടര്‍ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ റിയാസ് മരിച്ചു. ഇതോടെ അസ്വാഭാവിക മരണത്തിന് നോര്‍ത്ത് പൊലീസ് പുതിയ എഫ് ഐ ആര്‍ ഇട്ടു. ഇതോടെ റിയാസിന്റെ മരണത്തില്‍ രണ്ട് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends