യുകെയില്‍ ജീവിത ചെലവ് കൂടുന്നുവെന്ന പരാതി വ്യാപകമാണ്. ഇവിടെ സമ്പാദിക്കുന്ന പണം ഇവിടെ തന്നെ ചെലവാക്കേണ്ട അവസ്ഥയെന്ന് പലരും വേദനയോടെ പറയുന്നു. ഇതിനിടയില്‍ ചാനസലര്‍ റേച്ചല്‍ റീവ്‌സ് നികുതി കൂട്ടി പ്രഖ്യാപനം നടത്തിയതോടെ ഏവരും ആശങ്കയിലാണ്. എന്നാല്‍ ഇതില്‍ ആശ്വാസകരമായ പ്രഖ്യാപനം മിനിമം വേജ് ഏപ്രില്‍ മുതല്‍ 12.21 പൗണ്ടാക്കിയെന്നതാണ്.
യാത്രാ ചിലവ് കൂട്ടിയത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. ബസ് ഫെയര്‍ ക്യാപില്‍ അമ്പതു ശതമാനത്തിന്റെ വര്‍ദ്ധനവു വരുത്തി രണ്ടു പൗണ്ടില്‍ നിന്ന് മൂന്നാക്കി.
രണ്ടു പൗണ്ട് ബസ്സ് ഫെയര്‍ ക്യാപ് 2025 അവസാനം വരെ മൂന്നു പൗണ്ട് ആയി തുടരും.
ട്രെയ്ന്‍ നിരക്ക് അടുത്ത വര്‍ഷം മുതല്‍ 4.6 ശതമാനം ഉയരും. റെയില്‍ കാര്‍ഡുകളും അഞ്ചു പൗണ്ട് വീതം വര്‍ദ്ധിക്കും. വിമാനങ്ങളില്‍ എകണോമി ടിക്കറ്റ് നിരക്കിലും വര്‍ദ്ധനവുണ്ട്. സ്വകാര്യ ജെറ്റ് ഉപയോക്താക്കള്‍ക്ക് 50 ശതമാനമാണ് വര്‍ദ്ധന.
നോണ്‍ - ഡ്രോട്ട് ഉത്പന്നങ്ങളിലെ ആല്‍ക്കഹോള്‍ ഡ്യൂട്ടി പണപ്പെരുപ്പത്തിന് അനുസരിച്ച് വര്‍ദ്ധിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ വൈനിനും മദ്യത്തിനും ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ 50 വര്‍ഷക്കാലത്തെ ഏറ്റവും വലിയ വര്‍ദ്ധനവ് ആയിരുന്നു.
. 2026 ഒക്ടോബര്‍ മുതല്‍ എല്ലാ വേപ്പിംഗ് ലിക്വിഡിനും പുതിയ ഫ്ലാറ്റ് നിരക്കിലുള്ള നികുതി ബാധകമാകും. അത് പോലെ കൈകൊണ്ട് ചുരുട്ടുന്ന പുകയിലക്ക് പത്ത് ശതമാനം നികുതി വര്‍ദ്ധനവും ഈ വര്‍ഷം തന്നെ ഏര്‍പ്പെടുത്തും.ആറു ഗ്രാം പാക്കിന്റെ പുകയിലക്ക് 13 പെന്‍സിന്റെ വര്‍ദ്ധനവുണ്ടാകും.
ബസ് പ്രൈസ് ക്യാപ് വരുന്ന ഡിസംബറില്‍ കാലഹരണപ്പെടാന്‍ ഇരിക്കെ, നിലവിലെ ബസ് പ്രൈസ് ക്യാപ് രണ്ടു പൗണ്ടില്‍ നിന്നും മൂന്നു പൗണ്ടാക്കി ഉയര്‍ത്തി. സിംഗിള്‍ ബസ് ഫെയറിലാണ് ഈ വര്‍ദ്ധനവ്. ഇംഗ്ലണ്ടിലെ മിക്ക റൂട്ടുകളിലും ഈ വര്‍ദ്ധനവ് ബാധകമാകും.
മാതാപിതാക്കളെ ആശങ്കയിലാക്കുന്ന ഒന്നാണ് പ്രൈവറ്റ് സ്‌കൂളുകളിലെ ഫീസില്‍ വാറ്റ്.
ഇതുവരെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്ന സ്‌കൂള്‍ ഫീസിന് വരുന്ന ഏപ്രില്‍ മുതല്‍ ആ ആനുകൂല്യം ഇല്ലാതെയാകും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 6500 അധ്യാപകരെ അധികമായി നിയമിക്കുമെന്നും ചാന്‍സലര്‍ അറിയിച്ചു.
20 ശതമാനം വാറ്റ് ആയിരിക്കും സ്‌കൂള്‍ ഫീസുകള്‍ക്ക് മേല്‍ ചുമത്തുക. ഈ തീരുമാനത്തില്‍ വന്‍ വിമര്‍ശനം ഉയരുകയാണ്.