വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നവരാണ് ഒരു വിഭാഗം. സ്വന്തമായി വീടെന്ന ആഗ്രഹത്താല്‍ ജീവിക്കുന്നവര്‍ക്ക് ആദ്യത്തെ വീടു വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധന ബാധിക്കില്ലെന്നത് ആശ്വാസമാണ്. എന്നാല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിനേയും രണ്ടാമത്തെ വീട് വാങ്ങുന്നവര്‍ക്കും വര്‍ദ്ധന തിരിച്ചടിയാണ്. പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ മുന്‍കൂറായി നല്‍കുന്ന സ്റ്റാമ്പ് ഡ്യൂട്ടിയാണ് തിരിച്ചടിയാകുക.
രണ്ടാമതായി വീടു വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി മൂന്നു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി ഉയരും. ഒക്ടോബര്‍ 31 മുതലാണ് ഇതു പ്രാബല്യത്തിലാകുക. രണ്ടാമത്തെ വീട് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ ശ്രമം.
ഇപ്പോള്‍ ആദ്യ വീട് സ്വന്തമാക്കുമ്പോള്‍ 425000 പൗണ്ടുവരെ സ്റ്റാമ്പ് ഡ്യൂട്ടി വേണ്ട. 425000 മുതല്‍ 625000 പൗണ്ട് വരെ മൂല്യം ഉയര്‍ന്നാല്‍ അഞ്ചു ശതമാനമാണ് ഡ്യൂട്ടി. അതിനിടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് 2025 ഏപ്രില്‍ മുതല്‍ 300000 പൗണ്ട് വരെയാകും.
പ്രതിവര്‍ഷം നൂറുകണക്കിന് പൗണ്ട് വീട്ടുടമകള്‍ അധികമായി അടക്കേണ്ട അവസ്ഥയാണ്. ലേബറിന്റെ പദ്ധതികള്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വേഗത്തില്‍ ഉയര്‍ത്താനാണ് സഹായിക്കുകയെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കി. ബജറ്റിനൊപ്പമുള്ള ധനകാര്യ നിരീക്ഷകരുടെ 200 പേജ് പരിശോധനാ റിപ്പോര്‍ട്ടില്‍ 2027 ആകുന്നതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.7 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് വ്യക്തമാണ്. 2030 വരെയെങ്കിലും ഈ തോതില്‍ ഉയര്‍ന്ന നിലയില്‍ നിരക്കുണ്ടാകുമെന്നാണ് ഒബിആര്‍ പ്രവചിക്കുന്നു.