യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍ ; സര്‍വേ റിപ്പോര്‍ട്ടിന് പിന്നാലെ നെഞ്ചിടിപ്പോടെ അനുകൂലികള്‍

യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍ ; സര്‍വേ റിപ്പോര്‍ട്ടിന് പിന്നാലെ നെഞ്ചിടിപ്പോടെ അനുകൂലികള്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ചു ദിവസം ശേഷിക്കേ പ്രചാരണം കൊഴുക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. നവംബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളായിരിക്കും അന്തിമ വിജയിയെ നിശ്ചയിക്കുകയെന്നാതാണ് സ്ഥിതി.

വിസ്‌കോണ്‍സന്‍, മിനിസോട, മിഷിഗന്‍, നോര്‍ത് കരോലെന എന്നിവിടങ്ങളില്‍ സ്ഥിതി പ്രവചനാതീതമായതാണ് സ്ഥാനാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ദേശീയ തലത്തില്‍ കമല ഹാരിസിന് നേരിയ മുന്‍തൂക്കമുണ്ട്. കമലക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്.

ഫലം പ്രവചനാതീതമായ ഏഴു സംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ട്രംപ് മുന്നിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍സല്‍വേനിയയില്‍ ഒരു പോയിന്റില്‍ താഴെയാണ് ട്രംപിന്റെ ലീഡ്യ നോര്‍ത്ത് കരോലിനയില്‍ ഒരു പോയിന്റിന്റെയും ജോര്‍ജിയയിലും അരിസോണയിലും രണ്ടു പോയന്റിന്റെയും ലീഡ് ട്രംപിനുണ്ട്.

അതേസമയം നെവാദ, വിസ്‌കോണ്‍സന്‍, മിഷിഗണ്‍ എന്നിവിടങ്ങളില്‍ കമലയുടെ ലീഡ് ഒരു പോയന്റില്‍ താഴെയാണ്. മാറിമറയുന്ന ലീഡില്‍ രണ്ടു ക്യാമ്പുകളും ആശങ്കയിലാണ്.

Other News in this category



4malayalees Recommends