കോഴിക്കോട് സസ്‌പെന്‍ഷനിലായ അധ്യാപകന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് വന്‍ കള്ളനോട്ട് ശേഖരം; പിന്നാലെ അറസ്റ്റ്
കോഴിക്കോട് താമരശ്ശേരിയില്‍ സസ്‌പെന്‍ഷനിലായ യുപി സ്‌കൂള്‍ അധ്യാപകന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് വന്‍ കള്ളനോട്ട് ശേഖരം. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്. ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു.
വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് വന്‍ കള്ളപ്പണ ശേഖരം പൊലീസ് പിടികൂടിയത്. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.