കോണ്‍ഗ്രസിന് തിരിച്ചടി, പാലക്കാട് വീണ്ടും പാര്‍ട്ടി വിട്ട് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി

കോണ്‍ഗ്രസിന് തിരിച്ചടി, പാലക്കാട് വീണ്ടും പാര്‍ട്ടി വിട്ട് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി
പാലക്കാട് വീണ്ടും പാര്‍ട്ടി വിട്ട് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി. ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാര്‍ട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. അതേസമയം പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് പറഞ്ഞു.

ദളിത് കോണ്‍ഗ്രസ് നേതാവ് സുരേഷ് ഡിസിയില്‍ എത്തി സിപിഎം ജില്ല സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് സുരേഷ് അറിയിച്ചിരിക്കുന്നത്. ഷാഫിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു. അതേസമയം, പിരായിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു.

പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര ശശി. ഷാഫി പറമ്പില്‍ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചു. ഷാഫി പറമ്പില്‍ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നല്‍കിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര പറഞ്ഞു.

Other News in this category



4malayalees Recommends