പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശവും രാഹുല്‍ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണ്. ചിലരുടെ കമന്റ് ഞാന്‍ റെക്കോര്‍ഡ് ചെയ്തുവെച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ എന്തിനാണ് രാത്രി വാതില്‍ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയില്‍ പൊലീസുകാര്‍ ഇത്തരത്തില്‍ കയറിയാല്‍ സിപിഎഐഎം പൊലീസ് സ്റ്റേഷന്‍ കത്തിക്കില്ലേ? എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങള്‍ ഇരുപതാം തീയതി ഇതിനെതിരെ പ്രതികരിക്കുമെന്നും രാഹുല്‍ മറുപടി നല്‍കി.

പൊലീസ് പരിശോധനയില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തുവന്നിരുന്നു. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Other News in this category



4malayalees Recommends