'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകില്‍'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകില്‍'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്
പാലക്കാട് കോണ്‍ഗ്രസ്സ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്നത് സാധാരണ പരിശോധനയെന്ന് മന്ത്രി എംബി രാജേഷ്. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നതെന്നും അത് സ്വഭാവികമായ കാര്യമാണെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും എംബി രാജേഷ് ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ഇത്തരം പ്രവര്‍ത്തി അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്നും എംബി രാജേഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് എന്റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വസ്തുതകള്‍ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.

രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ മാത്രമല്ല പൊലീസ് പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്റെ മുറിയാണ്. പിന്നീട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറിന്റെ മുറിയിലും പരിശോധന നടത്തി. അദ്ദേഹത്തെയും ഞാന്‍ വിളിച്ചിരുന്നു.

വിശദമായ പരിശോധന നടത്തിയെന്നാണ് ടിവി രാജേഷ് പറഞ്ഞത്. രണ്ട് നേതാക്കളുടെ മുറിയില്‍ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിത പൊലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു.

Other News in this category



4malayalees Recommends