പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ തീവ്രവാദ ചിഹ്നങ്ങള്‍ ഉപയോഗിച്ചതിന് 14 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു. 90 മണിക്കൂര്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് തീവ്രവാദ ചിഹ്നങ്ങളുള്ള നിരവധി ഫോണുകളും ടി ഷര്‍ട്ടുകളും പിടിച്ചെടുത്തിരുന്നു.
2024ന് ജനുവരിക്ക് ശേഷം റാലിയില്‍ നിരോധിത വിദ്വേഷ ചിഹ്നങ്ങള്‍ ഉപയോഗിച്ച 113 റിപ്പോര്‍ട്ടുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറ്റം ചേര്‍ക്കപ്പെട്ടവരില്‍ 11 പേര്‍ 18 വയസ്സില്‍ താഴെയുള്ളവരാണെന്നും അധികൃതര്‍ പറഞ്ഞു.
പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണവും നടത്തിവരികയാണ്.