ഇമിഗ്രേഷന്‍ തടങ്കല്ലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവര്‍ക്ക് ട്രാക്കിങ് തളകള്‍ ഘടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി.
കാലുകളില്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അനിശ്ചിതകാലത്തേക്ക് ആരേയും ഇമിഗ്രേഷന്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 215 പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇവരില്‍ പലരും ക്രിമിനല്‍ കേസുകളില്‍ ഉള്ളവരാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ ദേഹത്ത് മോണിറ്റര്‍ സംവിധാനം ഘടിപ്പിച്ചത്.
മോചിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ ട്രാക്കിങ് സംവിധാനം ധരിക്കാത്തതിലുള്ള കേസ് പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്.