ആറു കുട്ടികളുടെ മരണത്തിനിടയാക്കിയ ജംപിങ് കാസില്‍ അപകടത്തിന്റെ കാരണം വായു നിറച്ച കാസില്‍ മണ്ണില്‍ വേണ്ടവിധം ഉറപ്പിക്കാത്തതെന്ന് കോടതി.
സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്.
2021 ഡിസംബറില്‍ ടാസ്മാനിയയിലായിരുന്നു അപകടം. കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി താല്‍ക്കാലികമായി നിര്‍മ്മിച്ച ജംപിങ് കാസില്‍ ശക്തമായ കാറ്റില്‍ പറന്നുപോയതാണ് അപകടമുണ്ടായത്. ജംപിങ് കാസില്‍ പറന്നുപോകാതിരിക്കാന്‍ കെട്ടിയ കുറ്റികളില്‍ പകുതിയോളം ഉപയോഗിച്ചിരുന്നില്ലെന്ന് കോടതി വിലയിരുത്തി.
ഈ കളി ഉപകരണം ഒരുക്കിയ കമ്പനി ഉടമ കുറ്റം നിഷേധിച്ചു.